ആലപ്പുഴ : റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ മുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. ജില്ലയിൽ 1240 റേഷൻകടകളിലായി ലൈസൻസി ഉൾപ്പെടെ 3,720പേരാണ് തൊഴിലെടുക്കുന്നത്. ഇതിൽ 200ൽ അധികം കടക്കാർ 45കിന്റലിന് താഴെ വിറ്റുവരവുളളവരാണ്. 45കിന്റലിന് താഴെ വിറ്റുവരവുള്ള കടകൾക്ക് 8000രൂപയും 100ക്വിന്റൽ വില്പന നടക്കുന്ന കടകൾക്ക് 27,900രൂപയുമാണ് കമ്മീഷൻ ഇനത്തിൽ ലഭിക്കുന്നത്.ഇതിൽ നിന്ന് വേണം സെയിൽസ്മാന് വേതനം, കടമുറിയുടെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവ നൽകേണ്ടത്. ഇ
ത് കഴിച്ചുള്ള നാമമാത്രമായ തുകയാണ് ലൈസൻസിക്ക് ലഭിക്കുന്നത്. വാടകയായി 2000 മുതൽ 7000രൂപ വരെ തുക നൽകേണ്ടിവരും. സെയിൽസ്മാന് ചെറിയകടകളിൽ 400രൂപയും വലിയ കടകളിൽ 6000 രൂപയുമാണ് വേതനം.
ലൈസൻസികൾ സാമ്പത്തിക പ്രതിസന്ധിയിൽ
ധനമന്ത്രി കമ്മീഷൻ തുക അനുവദിക്കുന്നതിനുള്ള ഫയലിൽ ഒപ്പിടാത്തതാണ് പ്രതിസസന്ധിക്ക് കാരണമെന്ന് റേഷൻ ഡീലേഴ്സ് അസോ.
കമ്മീഷൻ യഥാസമയം വ്യാപാരികൾക്ക് ലഭിച്ചില്ലെങ്കിൽ ലൈസൻസിയും സെയിൽസ്മാൻമാരും പ്രതിസന്ധിയിലാകും
പൊതുവിഭാഗം കാർഡുടമകളുടെ ഭക്ഷ്യവിഹിതം കുറയുന്നതുമൂലം വ്യാപാരികളുടെ വേതനത്തിൽ കുറവ് വരും
രണ്ട് മാസത്തെ കമ്മീഷൻ തുക ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വലിയ പ്രതിസന്ധി നേരിടുകയാണ്.വിഷയത്തിൽ സർക്കാർ അടിയന്തിരമായി പരിഹാരം കാണണം.
- എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി,
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
ജില്ലയിൽ റേഷൻകടകൾ : 1240
ലൈസൻസി ഉൾപ്പെടെ ജീവനക്കാർ : 3,720പേർ
കമ്മിഷൻ
45കിന്റലിന് താഴെ വിറ്റുവരവുള്ള കടകൾക്ക്: 8000രൂപ
100കിന്റലുവരെ വില്പന നടക്കുന്ന കടകൾക്ക് : 27,900രൂപ
സെയിൽസ്മാന്റെ വേതനം: 400 മുതൽ 600രൂപ വരെ
വാടക: 2000 മുതൽ 7000രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |