പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം തൈക്കാട്ടുശേരി അയ്യപ്പിക്കുന്ന് 573 ാം നമ്പർ ശാഖയോഗത്തിലെ 424ാം നമ്പർ യൂത്ത് മൂവ്‌മെന്റ് ശാഖയുടെ നേതൃത്വത്തിൽ വിദ്യാരംഭം പ്രശ്‌നോത്തരിയും പുന:സംഘടന യോഗവും നടന്നു. യൂത്ത് മൂവ്‌മെന്റ് മേഖലാ സെക്രട്ടറി ആർ.ദേവദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. സോജിത്ത് അദ്ധ്യക്ഷത വഹിച്ചു.ശാഖ പ്രസിഡന്റ് ഡി.രാജ്‌മോൻ,സെക്രട്ടറി കെ. ആർ.അനൂപ്,എം.ശ്രീജിത്ത്,ആദിത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്.സോജിത്ത് (പ്രസിഡന്റ്),സി.ഡി.അഖിൽ(വൈസ് പ്രസിഡന്റ്),ജി.എസ്. ആദിത്യൻ (സെക്രട്ടറി), മീര ലാലൻ(ജോയിന്റ് സെക്രട്ടറി ),മിഥുൻ ഉദയൻ (യൂണിയൻ കമ്മറ്റിയംഗം ). തൻമയ സജി,അഭിറാം വിനോദ്, ദേവഗംഗ എന്നിവർ പ്രശ്‌നോത്തരി വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |