ആലപ്പുഴ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2025 ലെ ഹജ്ജ് കർമ്മത്തിന് അവസരം ലഭിച്ച ജില്ലയിലെ ഹാജിമാരുടെ അപേക്ഷ ഫാറവും അനുബന്ധ രേഖകളും കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിൽ സൂക്ഷ്മ പരിശോധനക്കായി സമർപ്പിക്കണം. ഇതിനായി ബന്ധപ്പെട്ട രേഖകൾ അതാത് ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർമാരുടെ കൈവശം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മുമ്പായി എത്തിക്കണമെന്ന് ഹജ്ജ് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ അറിയിച്ചു. ഫോൺ : സി.എ.മുഹമ്മദ് ജിഫ്രി, കായംകുളം 9495188038, ടി.എ.അലിക്കുഞ്ഞ് ആശാൻ, ആലപ്പുഴ 9895816659, മുഹമ്മദ് കബീർ, അമ്പലപ്പുഴ 9037340228, എ.എം. നജീം, ഹരിപ്പാട് 9447358729, എ.എ ഷംസുദീൻ, ചേർത്തല 9656360786.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |