ആലപ്പുഴ : ബി.എസ് എൻ എൽ സിൽവർ ജൂബിലിയോടനുബന്ധിച്ചു ഇന്ന് കായംകുളം കസ്റ്റമർ കെയർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ നടത്തുമെന്ന് ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജർ അറിയിച്ചു. വിവിധ കാരണങ്ങളാൽ ബി.എസ്.എൻ.എൽ ബിൽ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവർക്കു ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയിലൂടെ തുക അടച്ചു തീർത്ത് റെവന്യൂ റിക്കവറി അടക്കമുള്ള നിയമ നടപടികളിൽ നിന്ന് ഒഴിവാകാനും തുടർന്ന് ആവശ്യമെങ്കിൽ കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനും നിലവിലുള്ള ലാൻഡ്‌ഫോൺ നമ്പർ നിലനിർത്തിക്കൊണ്ടു ചുരുങ്ങിയ ചിലവിൽ അതിവേഗം ഫൈബർ പ്ലാനിലേക്ക് മാറുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04772253600 , 9447151900
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |