അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ബുധനാഴ്ച രാവിലെ ചികിത്സ പൂർത്തിയാക്കി വിട്ട ചേർത്തല സ്വദേശിക്ക് പൊലീസ് രക്ഷകരായി. ആശുപത്രിയിൽ നിന്നും പോയ ഇയാൾ മെഡിക്കൽ കോളേജിന് വടക്ക് ഭാഗത്ത് പുന്നപ്ര കുറവൻതോട് ജംഗ്ഷനിലെ കടത്തിണ്ണയിൽ ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പുന്നപ്ര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ബോബന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി തിരികെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിഷം കഴിച്ചെന്ന് ഇയ്യാൾ ഡോക്ടർമാരോട് പറഞ്ഞു.വയർ ശുചീകരിച്ച് വിഷാംശം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |