ചേർത്തല : സി.പി.എം വെട്ടക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതിൽ കടുത്ത ഭിന്നത. ഒരു തവണ മാത്രം സെക്രട്ടറിയായിരുന്ന വി.എ.അനീഷിനെ അപ്രതീക്ഷിതമായി മാറ്റിയതാണ് തർക്കത്തിനിടയാക്കിയത്. അനീഷിനു പകരം മത്സ്യതൊഴിലാളി യൂണിയൻ നേതാവായ വി.വൈ.ഷൈജനെയാണ് ജില്ലാ നേതാവിന്റെ ഇടപെടലിൽ സെക്രട്ടറിയാക്കിയത്.
ഇതിനെതിരെ ജില്ല, സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം പരാതി നൽകിയിട്ടുണ്ട്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് കെ.കെ.ജഗദീശനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. ഏരിയ സമ്മേളന പ്രതിനിധി പോലുമാക്കിയില്ല.
ന് ഷൈലജ,സുരേഷ് എന്നിവർ കമ്മിറ്റിയിൽ നിന്നും ഒഴിവായപ്പോൾ പകരമായി ജിനോടോം,ടി.ബിനു,ജയപ്രതാപൻ എന്നിവരെ ഉൾപെടുത്തി 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.അരൂർ ഏരിയാ സെക്രട്ടറി പി.കെ.സാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം എൻ.പി ഷിബു,ഏരിയാ സെന്ററംഗം ജി.ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ടു പുറത്താംകുഴിയിൽ നടന്ന പൊതുസമ്മേളനം മുൻ എം.എൽ.എ ജോൺഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.ഏരിയാകമ്മിറ്റിയംഗം സി.കെ.മോഹനൻ അദ്ധ്യക്ഷനായി.ആർ.പൊന്നപ്പൻ,വി.വൈ.ഷൈജൻ,വി.എ.അനീഷ്,കെ.ജി.ഹെൻട്രി,ടി.കെ.പുരുഷൻ,പി.ബി.തങ്കച്ചൻ,അഭിജിത്ത്,ജയപ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |