ആലപ്പുഴ : സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന് കെ.പി സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി.ജോസഫ് പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി കേരളചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യുട്ടിവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സി. ജോസഫ്. മണ്ഡലം പ്രസിഡന്റ് ബി.റഫീഖ് അദ്യക്ഷത വഹിച്ചു. എം.ജെ.ജോബ്, ബാബു ജോർജ്, തോമസ് ജോസഫ്, സുനിൽ ജോർജ്, ജി. മനോജ് കുമാർ, കെ.എ. സാബു, ബി.ജയകുമാർ, അമ്പിളി അരവിന്ദ്, സുമം സ്കന്ദൻ, പി.രാജേന്ദ്രൻ. സോളമൻ പഴമ്പാശ്ശേരി, ആർ.സ്കന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |