കായംകുളം: കായംകുളം കോർട്ട് കോംപ്ലക്സിന്റെ ഒന്നാം വാർഷികവും സൗജന്യ നേത്ര പരിശോധനാക്യാമ്പും 24 ന് നടക്കും. രാവിലെ 10ന് കായംകുളം മുൻസിഫ് അനീസ ഉദ്ഘാടനം ചെയ്യും. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി മുഖ്യപ്രഭാഷണം നടത്തും.ബാർ അസോസിയേഷൻ പ്രസിഡന്റ് വി. ബോബൻ അദ്ധ്യക്ഷത വഹിക്കും. എച്ച് സുനി, ഉണ്ണി വാര്യത്ത്, ജൂബി കെ. മറിയം, പ്രഭാത് കുറുപ്പ് ,ഡി. സന്തോഷ് കുമാർ എന്നിവർ സംസാരിക്കും.
എല്ലാ സൗകര്യങളും ഉണ്ടെങ്കിലും ഇവിടേക്ക് പുതിയ കോടതികൾ അനുവദിക്കാത്തതിൽ ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |