ആലപ്പുഴ : വിദ്യാലയങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന ദുരനുഭവങ്ങൾ സംബന്ധിച്ച് പരാതി നൽകുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ നിയമ സേവന അതോറിറ്റിയുടെ സഹകരണത്തോടെയാണ് 'ബേട്ടി പെട്ടി' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചത്. ജില്ലാതല ഉദ്ഘാടനം നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജും പ്രമോദ് മുരളി അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു. പ്രഥമാധ്യാപിക ഫാൻ സി.വി. അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സീമ. എസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |