ആലപ്പുഴ : വേമ്പനാട് കായൽ പുരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല നാളെ ആലപ്പുഴയിൽ നടക്കും. രാവിലെ 9.30ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.
എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, രാജ്യസഭ അംഗം അഡ്വ. ജെബി മേത്തർ എന്നിവർ സന്ദേശം നൽകും. എം.എൽ.എമാരായ എച്ച്.സലാം, തോമസ് കെ.തോമസ്, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു.പ്രതിഭ, എം.എസ്.അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ആലപ്പുഴ നഗരസഭ ചെയർപെഴ്സൺ കെ.കെ.ജയമ്മ, കൗൺസിലർ റീഗോ രാജു എന്നിവർ സംസാരിക്കും. കളക്ടർ അലക്സ് വർഗീസ് സ്വാഗതവും സബ് കളക്ടർ സമീർ കിഷൻ നന്ദിയും പറയും. ഇന്ത്യയിലെ ഏറ്റവും വലുതും റാംസർ തണ്ണീർത്തട വ്യവസ്ഥയിൽ ഉൾപ്പെട്ടതുമായ വേമ്പനാട് കായൽ മലിനീകരണവും ജൈവവൈവിധ്യ നാശവുംഎക്കൽ അടിയലും അടക്കമുള്ള നിരവധി ഭീഷണികൾ നേരിടുകയാണ്. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന കർഷകർ, മത്സ്യത്തൊഴിലാളികൾ, ടൂറിസം മേഖല എന്നിവയെയെല്ലാം ഗുരുതരമായ പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |