മാവേലിക്കര : റെജി പാറപ്പുറത്ത് രചിച്ച 'പരുമല തിരുമേനി കാലത്തിൻ്റെ പുസ്തകം' എന്ന ചരിത്ര പുസ്‌തകം കായംകുളം- തിരുവല്ല സംസ്‌ഥാന പാതയിൽ നാടാലയ്ക്കൽ ജംഗ്ഷനിൽ വഴിയരികിൽ പ്രകാശനം ചെയ്‌തു. പുസ്‌തകം സ്വീകരിച്ചതു പരുമല പദയാത്രയായി എത്തിയ പൂന ചിഞ്ചുവാഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.തോമസ് ഫിലിപ്പോസാണ്. സാഹിത്യകാരനായ ജോർജ് തഴക്കര പുസ്‌തക പ്രകാശനം നടത്തി.
ബിനു തങ്കച്ചൻ, മുംബൈയിൽ നിന്നുള്ള പരുമല പദയാത്ര കൺവീനർമാരായ ബിജു ഡാനിയേൽ, റോബിൻ ബാബു, ഇടവക ട്രസ്‌റ്റി റോബി ചാക്കോ, പദയാത്ര അംഗങ്ങളായ ആലീസ് ഏബ്രഹാം, അന്നമ്മ ജോസ്, മേരി ജോൺ, മോളി ആൻഡ്രൂസ്, ജെസി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |