ആലപ്പുഴ: ജില്ലയിൽ സി.പി.എം ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കമായി. ജില്ലാസമ്മേളന വേദിയായ ഹരിപ്പാട് ഇന്നലെ ആരംഭിച്ച ഏരിയാ സമ്മേളനം ഇന്ന് പൊതു സമ്മേളനത്തോടെ സമാപിക്കും. പതിനഞ്ച് ഏരിയകളിലായി നടക്കുന്ന സമ്മേളനങ്ങൾ ഡിസം. 8ന് പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. വിഭാഗീയതയും സംഘടനാപ്രശ്നങ്ങളും നിലനിൽക്കുകയും ലോക്കൽ സമ്മേളനങ്ങളിൽ മത്സരത്തോളം പ്രശ്നങ്ങൾ മൂർച്ഛിക്കുകയും ചെയ്ത പ്രദേശങ്ങളിലുൾപ്പെടെ ഏരിയാ സമ്മേളനങ്ങളെ ഗൗരവത്തോടെയാണ് പാർട്ടി ജില്ലാ നേതൃത്വം വീക്ഷിക്കുന്നത്.
എടത്വയിലാണ് സമ്മേളനം നിർത്തിവയ്ക്കേണ്ടിവന്നത്. കായംകുളം,പുന്നപ്ര തുടങ്ങി ചിലയിടങ്ങളിൽ മേൽഘടകങ്ങളിൽ നിന്നുള്ള ഇടപെടീലും അനിവാര്യമായി വന്നു. സമ്മേളനമടുക്കാറായപ്പോഴേക്കും നേതൃത്വം കൈപ്പിടിയിലാക്കാനായി നേതൃനിരയിലുള്ള ചിലരുടെ നിലപാടുകളിൽ മാറ്റമുണ്ടായിട്ടുണ്ട്.
ഏരിയാ സമ്മേളനങ്ങളും തീയതികളും
ആലപ്പുഴ .......................നവം. 5, 6
മാരാരിക്കുളം ...............നവം. 7, 8
കുട്ടനാട് ........................നവം. 14, 15
കാർത്തികപ്പള്ളി.......... നവം.19, 20
ചേർത്തല......................നവം. 21, 22
മാന്നാർ..........................നവം. 23, 24
അരൂർ............................ നവം. 24, 25
കഞ്ഞിക്കുഴി..................നവം.25, 26
ചാരുംമൂട്.....................നവം. 27, 28
അമ്പലപ്പുഴ...................നവം. 29, 30
ചെങ്ങന്നൂർ..................ഡിസം. 1, 2
തകഴി ...........................ഡിസം. 3, 4
മാവേലിക്കര.................ഡിസം. 5, 6
കായംകുളം...................ഡിസം. 7, 8
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |