കുട്ടനാട്: മടകുത്തിയ ഇനത്തിൽ ദുരന്തനിവാരണഫണ്ടിൽ നിന്ന് അനുവദിച്ച തുക ട്രഷറി നിയന്ത്രണത്തിന്റെ കാരണം പറഞ്ഞ് 2 വർഷമായി തടഞ്ഞുവച്ചിരിക്കുന്നത് ഉടൻ വിതരണം ചെയ്യുക, 2023-24മുതൽ വിവിധ പാടശേഖരങ്ങൾക്ക് മടകുത്തിന്റെയും ബണ്ട് നിർമ്മാണത്തിന്റെയും വാലൂവേഷൻ അംഗീകരിച്ച് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 10ന് കുട്ടനാട് സിവിൽ സ്റ്റേഷനിലേക്ക് ചമ്പക്കുളം നെല്ലുൽപ്പാദക പാടശേഖര ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. കഴിഞ്ഞ ആറുദിവസമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവന്ന സമരം ഒത്തുതീക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |