ആലപ്പുഴ: കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടേയും ജീവനക്കാരുടെയും കലാമത്സരങ്ങൾ സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.നസിം ഉദ്ഘാടനം ചെയ്തു. സർക്കിൾ യൂണിയൻ അംഗങ്ങളായ എ,കെ.രാജൻ, മനുദിവാകരൻ, സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ സി.എൻ.എൻ.നമ്പി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ജി.ബാബുരാജ് സ്വാഗതവും അസി. ഡയറക്ടർ സി.സി.ഷാജി നന്ദിയും പറഞ്ഞു. വിജയികൾക്ക് സഹകരണ വാരാഘോഷ സമാപന സമ്മേളനത്തിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് അസി. രജിസ്ട്രാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |