ചേർത്തല:കേരള എൻ.ജി.ഒ യൂണിയൻ ചേർത്തല ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.അജിത്ത് കുമാർ നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി പി.സുരേഷ്,മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് പി.ഡി.ജോഷി,സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ആർ.ബാബുരാജ്,സി.കെ.ഷിബു,യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ.മായ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സജിത്ത്,പി.സി.ശ്രീകുമാർ, ബി.സന്തോഷ് എന്നിവർ സംബന്ധിച്ചു.ജില്ലാസെക്രട്ടറി സി.സിലീഷ് സ്വാഗതവും ഏരിയാ സെക്രട്ടറി എസ്.ജോഷി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |