അങ്കമാലി: കൊച്ചി നഗരത്തിലെയും പരിസര മേഖലയിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കൊടുങ്ങല്ലൂരിൽ നിന്ന് അങ്കമാലിയിലേക്ക് ആറുവരി ബൈപ്പാസ് ദേശീയപാത നിർമ്മിക്കണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. അങ്കമാലി–കുണ്ടന്നൂർ ബൈപാസ് പദ്ധതിയുമായി ഈ പദ്ധതി ബന്ധിപ്പിക്കുന്നത് ഗതാഗതത്തിന് വലിയ നേട്ടം നൽകുമെന്നും, കൊടുങ്ങല്ലൂർ മുതൽ അങ്കമാലി വരെ ഏകദേശം 20 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ബൈപ്പാസ് വഴി കൊച്ചിയിലെ ഗതാഗത ഭാരം കുറയ്ക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു. ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിൽ മേൽപ്പാതകളും അടിപ്പാതകളും നിർമ്മിക്കുന്നതിന്റെ ഭാഗമായി അങ്കമാലി മുതൽ തൃശൂരിലെ ദേശീയപാത 544-ൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കുകൾ ഉടൻ പരിഹരിക്കണമെന്നും ഇക്കാര്യം മന്ത്രി ഉറപ്പ് നൽകിയിട്ടും നാഷണൽ ഹൈവേ അതോറിട്ടി ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും എം.പി മന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |