മാവേലിക്കര: സംരക്ഷിത സ്മാരകങ്ങളിൽ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ ചെയ്യുന്നതിന്റെ ചാർജ്ജ് വൻതോതിൽ വർദ്ധിപ്പിച്ച പുരാവസ്തു വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബുദ്ധജംഗ്ഷനിലെ ബുദ്ധപ്രതിമയിലേക്ക് പ്രതിഷേധ ഫോട്ടോഷൂട്ട് നടത്തി. എ.കെ.പി.എ സംസ്ഥാന വെൽഫയർ ഫണ്ട് ചെയർമാൻ ബി.ആർ.സുദർശൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് യൂ.ആർ.മനു അധ്യക്ഷനായി. മുരളി ചിത്ര, പ്രസാദ് ചിത്രാലയ, ജില്ല പി.ആർ.ഒ ഹേമദാസ് ഡോൺ, സുരേഷ് ചിത്രമാലിക, ഗിരീഷ് ഓറഞ്ച്, കൊച്ചുകുഞ്ഞ്.കെ.ചാക്കോ, വിനോദ് അപ്സര, ഷൈജ തമ്പി, ജോഷി, സിബു നൊസ്റ്റാൾജിയ, സിനോജ് സത്യ, രാജൻ സുരഭി, അനീഷ് നിറക്കൂട്ട്, ടെനിബി ജോർജ്ജ്, കെ.സി.സുനിത, അലൻ ഡാനിഅലക്സ്, ഏബ്രഹാം ജോൺ, രഞ്ജുനാഥ്, ആർ.ദാസ് എന്നിവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി ബിനു വൈഗ സ്വാഗതവും ട്രഷറാർ ശശിധരൻ ഗീത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |