ആലപ്പുഴ: മതനിരപേക്ഷനിലപാടും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് വെള്ളാപ്പള്ളിനടേശനെ നേതാവാക്കുന്നതെന്ന് മഹാസംഗമത്തിൽ ഗുരുസന്ദേശം നല്‍കിയ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്നതും ഒന്നിനു മുമ്പിലും പതറാതെ നില്‍ക്കാനാകുന്നതുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
സർക്കാർ ജീവനക്കാർ 58 കഴിയുമ്പോൾ വിശ്രമിക്കുകയാണ് പതിവ്. വെള്ളാപ്പള്ളി ആകട്ടെ പോരാട്ടവീര്യത്തോടെ സംഘടനയെ നയിക്കുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീ ഉണ്ട്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ സ്വന്തം ഭർത്താവായ രാജാവ് ചതുരംഗ കളിയിൽ പരാജയപ്പെടുമെന്ന് മനസിലാക്കിയ ഭാര്യ കുട്ടിയെ ഉറക്കുന്ന താരാട്ട് പാട്ട് പാടി ഭർത്താവിനെ വിജയത്തിലേക്കെത്തിച്ച കഥ മലയാളികൾക്ക് പരിചിതമാണ്. വെള്ളാപ്പള്ളിയുടെ വിജയത്തിന് പിന്നിൽ എപ്പോഴും താങ്ങും തണലുമായി നിൽക്കുന്നത് പ്രീതി നടേശനാണ് . ഏതുകാര്യവും തുറന്നു പറയുവാനുള്ള അസാമാന്യമായ ധൈര്യമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ലക്ഷ്യം, ആത്മധൈര്യം, നിശ്ചയദാർഢ്യം എന്നീ നേതൃത്വഗുണങ്ങളാണ് വെള്ളാപ്പള്ളിക്ക് കരുത്ത് പകരുന്നതെന്നും വി.എൻ.വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |