ചേർത്തല :മനുഷ്യപ്പറ്റുള്ള,മനസാക്ഷിയുള്ള മതേതരവാദിയാണ് വെളളാപ്പള്ളി നടേശനെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. ആരെയും വഴിയിൽ ചതിക്കില്ലെന്നതും വിശ്വസിക്കാൻ കൊള്ളാവുന്നതും കൊണ്ടാണ് ഇത്രയുംകാലം എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തിരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയൂണിയൻ ഒരുക്കിയ മഹാസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചിലരുടെ നേട്ടങ്ങൾക്കുവേണ്ടി വാക്കുകൾ വക്രീകരിച്ചു വളച്ചൊടിക്കുന്ന കാലത്ത് വെളളാപ്പള്ളിക്കെതിരെയും അത്തരത്തിൽ നീക്കം നടന്നു.അതിലെ യാഥാർത്ഥ്യം പറഞ്ഞതിന്റെ പേരിൽ എനിക്കു നേരേയും ഒരുവിഭാഗം തിരിഞ്ഞു.ഒരുമതത്തിനെതിരായും വെള്ളാപ്പള്ളി നിലപാടെടുത്തിട്ടില്ല.ഐക്യത്തിനും യോജിപ്പിനുമായുള്ള നിലാപാടാണദ്ദേഹത്തിന്റേതെന്നും വർഗീയ ശക്തികളെ കേരളത്തിന്റെ മണ്ണിൽ നിന്നകറ്റുന്നതിൽ വലിയപങ്കാണ് യോഗനേതൃത്വത്തിലിരുന്ന് അദ്ദേഹം വഹിക്കുന്നതെന്നും സജിചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |