കായംകുളം: കായംകുളത്ത് എബനേസർ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം ജീവൻ നഷ്ടപ്പെട്ട ആദി ലക്ഷ്മിയുടെ മരണത്തിന് ഉത്തരവാദികൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റകാർക്കെതിരെ നടപടി എടുക്കാതെ ഹോസ്പിറ്റൽ ആക്രമിച്ചു എന്ന പരാതിയിൽ നടപടി എടുക്കാനുള്ള പൊലീസ് തീരുമാനം പ്രതിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.ബേബി അദ്ധ്യക്ഷനായി.സംസ്ഥാനസെക്രട്ടറി പി. പ്രദീപ് ലാൽ, സുരേഷ് ബാബു, സതീഷ് കായംകുളം,വിശ്വലാൽ പതിയൂർക്കല, സതീഷ് നാനാശ്ശേരി, അനന്തു,നടരാജൻകണ്ടല്ലൂർ ,ജയൻതുണ്ടതിചിറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |