ചേർത്തല: മാരാരിക്കുളം തൃഭുനാഥ് വെൽഫയർ ട്രസ്റ്റിന്റെ വ്യവസായസംരംഭം ഇന്ന്
വൈകിട്ട് 3ന് കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക്,തെക്ക് പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങൾ കേന്ദ്രീകരിച്ച് കുടിൽ വ്യവസായമായി ചന്ദനത്തിരി, കർപ്പൂരം, വിളക്കുതിരി, ഡിറ്റർജന്റ് എന്നിവയാണ് നിർമ്മിക്കുന്നത്. പുതുക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം മറ്റത്തിൽ തൃഭുനാഥ് മന്ദിരത്തിൽ ചേരുന്ന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് വി.എ.ഹരികുമാർ അദ്ധ്യക്ഷനാകും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ലോഗോ പ്രകാശനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിണജി.മോഹനൻ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി,പഞ്ചായത്ത് അംഗം സാജു വാച്ചാക്കൽ,മാരാരിക്കുളം ക്ഷേത്രം മാനേജർ ഡോ.വി.എസ്.ജയൻ,എ.ആർ.രമേശ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |