മുഹമ്മ: കടുത്തുരുത്തി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ജൂവലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പ് വീട്ടിൽ രാധാകൃഷ്ണന്റെ വീട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി സന്ദർശിച്ചു. ഭാര്യയോടും മക്കളോടും അന്വേഷണ പുരോഗതിയും വിവരങ്ങളും ആരാഞ്ഞു. രാധാകൃഷ്ണന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനായി ഇടപെടുമെന്ന് എം. പി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ കെ. വി. മേഘനാദൻ, ബി. അൻസൽ, ജി. ജയതിലകൻ,സിനിമോൾ സുരേഷ്, എം. വി. സുനിൽ കുമാർ, എം. വി.സുദേവൻ,വി. ശേഷഗോപൻ,എ. എം. അജിത്കുമാർ, റെംലബീവി,കണ്ണൻ മറ്റത്തിൽ, കെ. ഉദയകുമാർ, എന്നിവർ എം.പിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |