മുഹമ്മ : മുഹമ്മ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പ്രച്ച മഹാത്മാഗാന്ധി കുടുംബ സംഗമം കെ പി സി സി ജനറർ സെക്രട്ടറി എസ്. ശരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി. കെ. ബാബു അദ്ധ്യക്ഷനായി. കയർ കോർപ്പറേഷൻ മുൻചെയർമാൻ രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മണ്ഡലം പ്രസിഡന്റ്
വി. എം. സുഗാന്ധി ആദരിച്ചു. എൻ. സദാനന്ദൻപിള്ള, ചിറയിൽ അമ്പിളി ,സി. കെ. അശോകൻ , എം. എസ്. പ്രകാശൻ , പി. ബി. സിദ്ധാർത്ഥൻ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി കല്ലാപ്പുറം സാബു എന്നിവർ സംസാരിച്ചു.
മാധവം എം സോമൻ സ്വാഗതവും കെ. എസ്. രതീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |