അമ്പലപ്പുഴ: ആത്മീയ സർവോദയ സംഘത്തിന്റെ 25-ാം വാർഷികാഘോഷം കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. കഥാകാരൻ എം.ടി. വാസുദേവൻ നായർ, ഗായകൻ ജയചന്ദ്രൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. ഫോക്കസ് ചെയർമാൻ സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. റാണി ഡി കുമാർ, ദേവീ കീർത്തി , ശ്യാമള രവീന്ദ്രൻ , ശാന്തി ഗോപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. വേണുലാൽ , ആർ. ജയരാജ് ,ആത്മാസ് സ്ഥാപക ചെയർമാൻ ഡോ.രതീഷ് ബാബുജി , ജോ. സെക്രട്ടറി ചന്ദ്രൻ ചന്ദ്രത്തിൽ, സെക്രട്ടറി കരുണാകര കുറുപ്പ്, കോവിൽ പറമ്പ് ക്ഷേത്രം പ്രസിഡൻ്റ് എൽ. ചിദംബരൻ , അശോക് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |