ആലപ്പുഴ: കാശ്മീരിൽ കൂട്ടകൊല നടത്തിയവർക്കും അതിന് സഹായം നൽകിയവർക്കും കേന്ദ്ര സർക്കാർ തക്കതായ മറുപടി നൽകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു ആലപ്പുഴ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി ജി.വിനോദ് കുമാർ, ബി.ജെ.പി ആലപ്പുഴ നോർത്ത് ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി സജി, അനിയൻ സ്വാമിചിറ, നഗർ ശാരീരിക് ശിക്ഷൻ പ്രമുഖ് ചിതേഷ്, നഗർവ്യവസ്ഥ പ്രമുഖ് ജി.പ്രസാദ്, പ്രൗഡ പ്രമുഖ് മോനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |