ആലപ്പുഴ: മുഹമ്മ കായിപ്പുറത്ത് പ്രവത്തിക്കുന്ന കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്നോളജിയിൽ 2025 -26 അക്കാദമിക വർഷത്തിൽ ഒഴിവു വന്നേക്കാവുന്ന ഗസ്റ്റ് അദ്ധ്യാപക തസ്തികകളിൽ പാനൽ തയ്യാറാക്കുന്നതിനായി മാനേജ്മെന്റ്, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ യു.ജി.സി നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ നേരിട്ട് സമർപ്പിക്കണം. അവസാന തിയതി ഇന്ന് വൈകിട്ട് 3.30 . വിവരങ്ങൾക്ക്: 9447034411, 0478 2962004.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |