മുഹമ്മ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ചു ഭീകരവാദവിരുദ്ധ പ്രതിജ്ഞയെടുത്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. അൻസൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ഭീകര വിരുദ്ധ സമ്മേളനം കെ. വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എൻ. എ.അബൂബക്കർ ആശാൻ,ഷൈല ശരീഫ്, കെ. എസ്. യൂ ജില്ലാ വൈസ് പ്രസിഡന്റ് വി. ശേഷ ഗോപൻ,ബ്ലോക്ക് നിർവ്വാഹകസമതി അംഗങ്ങളായ കെ. വേണുഗോപാൽ, എൻ. എ. സിറാജ് മേത്തർ, റസീന ഷിജാസ്, ഗ്രാമപഞ്ചായത്ത് അംഗം. എം. വി. സുനിൽകുമാർ, റംല ബീവി, എൻ. ഷറഫുദ്ദീൻ,കെ. എം. ഷാഹുൽഹമീദ്,കെ. എസ്. ഉദയകുമാർ, ഉവൈസ് കുന്നപ്പള്ളി, ഷാജി തോപ്പിൽ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |