മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമത്തിന് ജില്ലയിൽ നിന്ന് പുറപ്പെടുന്നവർക്കുള്ള മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠനക്ലാസ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ല ട്രെയിനിംഗ് ഓർഗനൈസർ സി.എ.മുഹമ്മദ് ജിഫ്രി അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഓർഗനൈസർ ടി.എ.അലിക്കുഞ്ഞ് ആശാൻ സ്വാഗതവും മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി അബ്ദുൽ റഹ്‌മാൻ പുഴക്കര സാങ്കേതിക പഠന ക്ലാസിനും, എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി ഹജ്ജ് ക്ലാസിനും, ഡോ. സൈനുൽ ആബ്ദീൻ ആരോഗ്യ ക്ലാസിനും നേതൃത്വം നൽകി. അഷറഫ് പനക്കൽ, ഒ. എം.എ.റഷീദ്, പരീത് കുഞ്ഞ് മേത്തർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |