ആലപ്പുഴ: കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റായി.ബിന്ദു തോമസ് കളരിക്കലിനെയും ജനറൽ സെക്രട്ടറിയായി അനുസ്മിതയെയും ട്രഷററായി മേഴ്‌സി ജോസഫിനെയും വൈസ് പ്രസിഡന്റുമാരായി സലീന നൗഷാദ്, എസ്,സുശീല, സെക്രട്ടറിമാരായി വത്സമ്മ ശിവദാസൻ, ലിസി തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി ഇ.ശ്രീദേവി,ഷീജാ സന്തോഷ്, വത്സമ്മ എബ്രഹാം ,റെയ്ച്ചൽ സജു എന്നിവരെയും തിഞ്ഞെടുത്തു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഉന്നതാധികാര സമിതിയംഗം വി.ടി.ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |