മാന്നാർ: മേൽപാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഭീകരതക്കെതിരെ ഐക്യദാർഢ്യ സമ്മേളനവും മെഴുക് തിരി തെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. വികാരി ഫാ.ഗീവർഗീസ് ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന കൗൺസിൽ അംഗവും ഇടവക ട്രസ്റ്റിയുമായ തോമസ് മണലേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക സെക്രട്ടറി തോമസ് പുഞ്ചോട്ടിൽ, യുവജനപ്രസ്ഥാനം സെക്രട്ടറി അജോ എബ്രഹാം, ജോഷ്വാ ജോസ്, ജോയൽ, ബെൻസൺ വർഗീസ്, ജോജോ തുടങ്ങിയവർ പ്രസംഗിച്ചു. പഹൽഗാം ഭീകരാക്രമണത്തെ യോഗം ശക്തിയായി അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |