മുഹമ്മ: കോമളപുരത്തെ കാറ്ററിംഗ് സർവീസുകാരുടെ പെട്ടിഓട്ടോ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.കഞ്ഞിക്കുഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വെളിയിൽ രഞ്ജിത്തിന്റെ മകൾ അഞ്ചാം ക്ലാസുകാരി വിപഞ്ചികയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.വിപഞ്ചികയും മുഹമ്മയിലെ അപ്പച്ചിയുടെ മകൾ അമൃതയും മുഹമ്മയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. വിപഞ്ചിക കല്ലിൽ തട്ടി റോഡിലേക്ക് വീഴുന്നതിനിടെ തെക്ക് നിന്ന് വന്ന പെട്ടി വണ്ടിയിലെ ഡ്രൈവർ പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചെങ്കിലും വണ്ടി കുട്ടിയെ തട്ടുകയായിരുന്നു. ഉടനെ മുഹമ്മ സി.എച്ച്.സി യിൽ എത്തിച്ചു. പരിക്ക് സാരമുളളതായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേറ്റ് മാറ്റി. കുട്ടിയുടെ തലയിലും ചെവിയുടെ ഭാഗത്തും തോൾ ഭാഗത്തും കാൽ മുട്ടിലെയും അസ്ഥികൾക്ക് പൊട്ടലേറ്റതായി ഡോക്ടർ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ പെട്ടിവണ്ടി വെട്ടിച്ചപ്പോൾ അടുത്ത താഴ്ച പുരയിടത്തിലേയ്ക്ക് മറിയുകയും ചെയ്തു.
ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |