മാന്നാർ: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മാന്നാറിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ പങ്കെടുത്ത മെയ് ദിന റാലിയും പൊതുസമ്മേളനവും നടന്നു. മാനാർ സ്റ്റോർജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പരുമലക്കടവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി പി.ജി രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി പ്രദീപ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.എൻ ശെൽവരാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, കെ.എം സഞ്ജുഖാൻ, കെ.പ്രശാന്ത്കുമാർ, ടി.എ ബെന്നിക്കുട്ടി, ടി.സുകുമാരി, ബെറ്റ്സി ജിനു, ജി.രാമകൃഷ്ണൻ, ആർ.സഞ്ജീവൻ, ടി.എ സുധാകരക്കുറുപ്പ്, ജി.രാജേന്ദ്രൻ, ടി.എസ് ശ്രീകുമാർ, ബി.രാജേഷ്, പി.കെ രാജമ്മ, സ്നേഹമതി, വിജയമ്മ, റ്റി.റ്റി ഷൈലജ, ടി.വി രത്നകുമാരി, സലിം പടിപ്പുരയ്ക്കൽ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |