ചേർത്തല:ഇന്ദിരാ ഗാന്ധി,രാജീവ് ഗാന്ധി എന്നിവരോടൊപ്പം പ്രവർത്തിക്കുകയും,പഞ്ചായത്തിരാജ് നിയമം ഉൾപ്പെടെ രാജ്യത്തെ ഹൈ
ടെക് യുഗത്തിലേക്ക് ഉയർത്തുന്ന വിപ്ളവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും, പ്രേരക ശക്തിയായി പ്രവർത്തിക്കുകയും ചെയ്ത അതി ശക്തനായ നേതാവായിരുന്നു കെ.വാസുദേവ പണിക്കരെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു.തണ്ണീർമുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായിരുന്ന കെ.വാസുദേവ പണിക്കരുടെ 37ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു ഷുക്കൂർ.അകാലത്തിൽ പൊലിഞ്ഞ വാസുദേവ പണിക്കരുടെ വേർപാട് കോൺഗ്രസിനും മലയാളികൾക്കും ഏറെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.ഡി.സി.സി ജനറൽ സെക്രട്ടറി ആർ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്, അഡ്വ.സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,കെ.സി.ആന്റണി,പി.ടി.രാധകൃഷ്ണൻ,വി. എൻ.അജയൻ,തോമസ് പുളിക്കൻ,ടി.ടി.സാബു,തണ്ണീർമുക്കം ശിവശങ്കരൻ,ടി.ഡി രാജൻ,ജയാ മണി ടീച്ചർ,അജയൻ,വിശ്വംഭരൻ പിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |