ചേർത്തല:അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്‌ക്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കൊരു സ്‌നേഹഭവനം പദ്ധതിയിലൂടെ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി.മന്ത്രി പി.പ്രസാദ് താക്കോൽ ദാനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ഭവനത്തിന്റെ ആശീർവാദകർമ്മം സ്‌ക്കൂൾ മാനേജർ ഫാദർ ഡോ.യേശുദാസ് കാട്ടുങ്കതയ്യിൽ നിർവഹിച്ചു.സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ.അൻസാർ മുഖ്യപ്രഭാഷണം നടത്തി. ആർ.രാഹുൽ, ജി.അശോക് കുമാർ, പി.കെ.രാമകൃഷ്ണൻ,രാധീഷ്‌കുമാർ, വിനോദ് മാർട്ടിൻ, മേരി ഗ്രേയ്സ് പി.എ.ജാക്സൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |