ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലെയും പ്രതി 23 വർഷങ്ങൾക്ക് ശേഷം പിടിയിലായി. കോയമ്പത്തൂർ പുതുമൽ പേട്ട കലച്ചിക്കാട് വെയർഹൗസിൽ ഭുവന ചന്ദ്രൻ എന്ന രാജേന്ദ്രനെയാണ് ചേർത്തല പൊലീസ് അങ്കമാലിയിൽ നിന്ന് പിടികൂടിയത്. 2002ൽ ചേർത്തല സ്വദേശിയുടെ കാർ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതി, പിന്നീട് കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയായ ഇയാൾ കുടുംബ സമേതം കോയമ്പത്തൂരിൽ താമസിക്കുകയും തുടർന്ന് കൊല്ലം പ്ലാപ്പള്ളി, തൃശൂർ, ശാന്തൻപാറ, എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു. മാസങ്ങളായി നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി പിടിയിലായത്. ചേത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചേർത്തല ഐ.എസ്.എച്ച്.ഒ അരുണ്‍.ജി, എസ്.ഐ മാരായ സുരേഷ്.എസ്, എ.എസ്.ഐ, ബിജു.കെ.തോമസ്, സീനിയർ സി.പി.ഓ ജോർജ് ജോസഫ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികയെപിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |