ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പാസായ എല്ലാവർക്കും പ്ലസ് വണ്ണിൽ ഇഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം ലഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികളെത്തിയാലും സീറ്റിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. എല്ലാവർക്കുമുള്ള സീറ്റുകൾ ലഭ്യമാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകളിലും ഹെല്പ് ഡെസ്‌ക് ആരംഭിക്കും. മേയ് 24നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. ജില്ലയിൽ ഈ വർഷം 21260 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 24320 പ്ളസ് വൺ സീറ്റുകളുമുണ്ട്. ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിലെ സ്കൂളുകളിൽ മുൻ വർഷങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിദ്യാർത്ഥികൾ കുറവായിരുന്നെയന്ന് അധികൃതർ പറഞ്ഞു. ചെങ്ങന്നൂരിൽ ആറും കുട്ടനാട്ടിൽ നാലും സ്കൂളുകളിൽ വിദ്യാർത്ഥികൾ ഇല്ലാത്ത സാഹചര്യവുമുണ്ടായിരുന്നു.
ഏകജാലക സംവിധാനം വഴി പ്ലസ് വണ്ണിന് അപേക്ഷിക്കുന്നതിനായി എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗജന്യമായി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
20 ശതമാനം സീറ്റ് വർദ്ധന
ജില്ലയിൽ വിദ്യാർത്ഥികൾ കൂടുതലുള്ള അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചിൽ 50 വിദ്യാർത്ഥികളാണുള്ളത്. 25 വിദ്യാർത്ഥികൾ എത്തിയാൽ ഒരു ബാച്ചാകും
വിദ്യാർത്ഥികളുടെ എണ്ണം കൂടിയാൽ ഇത് ആദ്യഘട്ടത്തിൽ 10 ശതമാനം വർദ്ധിപ്പിച്ച് 55 കുട്ടികളെ പഠിപ്പിക്കാം
വീണ്ടും ആവശ്യമായി വന്നാൽ 20 ശതമാനം വർദ്ധിപ്പിച്ച് 60 വരെ ആക്കാം
തലവടി ഓർമ്മവേണം
ജില്ലയിൽ ഒരേ പേരിലുള്ള രണ്ട് സ്ഥലമാണ് തലവടി. ഒന്ന് ആലപ്പുഴയിലും മറ്റൊന്ന് കുട്ടനാട് എടത്വായിലും. പലപ്പോഴും കുട്ടികൾ അപേക്ഷിക്കുമ്പോൾ ആലപ്പുഴയിലുള്ള തലവടിയാണെന്ന് കരുതി കുട്ടനാട്ടിലെ തലവടിയിൽ അപേക്ഷിക്കും. ആലപ്പുഴ തലവടിയിൽ സ്കൂളുകളില്ല എന്ന കാര്യം ഓർക്കണം.
ജില്ലയിലെ സ്കൂളുകൾ
സർക്കാർ : 45
എയ്ഡഡ് : 64
ൺ എയ്ഡഡ് :13
റെസിഡൻഷ്യൽ : 1
ടെക്നിക്കൽ : 1
ആകെ :124
ബാച്ചുകൾ
(സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ക്രമത്തിൽ)
സയൻസ് : 75 ,153, 30
ഹ്യുമാനിറ്റീസ് : 24,41, 1
കൊമേഴ്‌സ് : 39,84,7
ആകെ :454
പ്ളസ് വൺ സീറ്റുകൾ
മെരിറ്റ് : 16870
നോൺ മെരിറ്റ് : 6942
സ്പോർട്സ് : 508
ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള സീറ്റുകൾ ലഭ്യമാണ്. ആഗ്രഹമുള്ളവ എടുത്ത് പഠിക്കാം
- ജെ. സജി, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |