ആലപ്പുഴ: ജലഗതാഗത വകുപ്പ് പൊതു സ്ഥലംമാറ്റത്തിൽ അർഹരായവരെ ഒഴിവാക്കി, ഇഷ്ടക്കാർക്ക് വേണ്ടി അഴിമതി നടത്തിയതായി എൻ.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത് കുമാർ പറഞ്ഞു. മൂന്നു വർഷമായവരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുമ്പോൾ ഇഷ്ടക്കാർക്ക് വേണ്ടി ഉത്തരവുകൾ അട്ടിമറിക്കപ്പെടുന്നു. നിയമവിരുദ്ധമായി ഇറക്കിയ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി പി.ജി.ജിതീഷ് നാഥ്, സംസ്ഥാന സമിതി അംഗങ്ങളായ ശ്രീജിത്ത് കരുമാടി, സുമേഷ് ആനന്ദ്, ജില്ലാ ഭാരവാഹികളായ കെ.ആർ.രജീഷ്, റ്റി.എസ് സുനിൽകുമാർ, ദീപുകുമാർ കെ.യു, ഫെറ്റോ ജില്ലാ പ്രസിഡന്റ് സി.ടി.ആദർശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |