ആലപ്പുഴ: ബാലറ്റ് പേപ്പർ തിരിമറികൾ ജനാധിപത്യത്തിന്റെ പരിപാവനത്വം തകർത്തെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട് അഭിപ്രായപ്പെട്ടു . കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ.പി. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാഭരവാഹികളായ ഡോ.തോമസ്.വി. പുളിക്കൻ, എം.മുഹമ്മദ്കോയ, കണിച്ചേരി മുരളി, ജയനാഥൻ, ജലജാ മേനോൻ , സി.എൻ.ഔസേഫ് , രാജു താന്നിക്കൽ,നൈനാൻ ജോൺ, രാധാകൃഷ്ണൻ ചക്കരക്കുളം, എം.എൻ.ബിമൽ, ടി. പുരുഷോത്തമൻ. തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |