കായംകുളം: 1.94 കോടി രൂപ വിനിയോഗിച്ച് പുതുതായി നിർമ്മിക്കുന്ന കായംകുളം സബ് ട്രഷറിയുടെ ശിലാസ്ഥാപനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിച്ചു. യു പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി .
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എച്ച്.എൽ .എൽ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികല,ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.പി.ബിജുമോൻ ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. സുൽഫിക്കർ, മായാദേവി, എസ്.കേശുനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |