അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ച പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിത്സാ ക്ലിനിക്കിന്റെയും പ്രവർത്തനോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. സുപ്രധാനമായ ഈ സംരംഭത്തിന്റെ വിജയത്തിന് എല്ലാവരുടേയും പിന്തുണ വേണമെന്ന് പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ പറഞ്ഞു. പുകവലി മോചന ക്ലിനിക്കിന്റെ സേവനം എല്ലാ ബുധനാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ശ്വാസകോശ പുനരധിവാസ ക്ലിനിക്കിന്റെ സേവനം വെള്ളിയാഴ്ചകളിൽ രാവിലെ പത്തു മുതൽ ഉച്ചക്ക് 12 മണിവരെയും ലഭ്യമാകും.
ക്ലിനിക്കുകളുടെ പ്രവർത്തനത്തിന് ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും സൂപ്രണ്ട് ഡോ.എ.ഹരികുമാർ വാഗ്ദാനം ചെയ്തു. ശ്വാസകോശാർബുദം, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ തുടങ്ങി നിരവധി ശ്വാസകോശ രോഗങ്ങൾക്കും ഹൃദയ സംബന്ധിയായ രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും പുകവലിക്കാരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുകവലി മോചന ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ പി. എസ്. ഷാജഹാൻ പറഞ്ഞു. രോഗസ്ഥിതിക്കനുസരണമായിട്ടുള്ള വ്യായാമ മുറകളും ,ശ്വസന വ്യായാമങ്ങളും , ഭക്ഷണ ക്രമങ്ങളും കൗൺസിലിംഗും ഒക്കെ ചേർന്നുള്ള സമഗ്ര ചികിൽസാ പദ്ധതിയാണ് ശ്വാസകോശ പുനരധിവാസ ചികിത്സ അഥവാ പൾമണറി റിഹാബിലിറ്റേഷൻ ചികിത്സ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |