
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്ന് മത്സരിക്കാൻ ആലപ്പുഴ നഗരസഭയിലെ മൂന്നാംവാർഡ് അംഗം ബി. മെഹബൂബ് രാജിവെച്ചു. കഴിഞ്ഞതവണ പൂന്തോപ്പ് വാർഡിനെ പ്രതിനിധീകരിച്ച് സ്വതന്ത്രനായി മത്സരിച്ച് മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഡെപ്യൂട്ടി സെക്രട്ടറി ജയശ്രീ മുമ്പാകെ രാജിക്കത്ത് നൽകി. ആലപ്പുഴ നഗരസഭയിൽ ആറുതവണ ജനപ്രതിനിധിയായിട്ടുണ്ട്. ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ധാരണയായതിന് പിന്നാലെയാണ് രാജിവച്ചതെന്ന് മെഹബൂബ് പറഞ്ഞു. കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിലും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2018ലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലാ കോടതി വാർഡിൽ നിന്നും, 2020ൽ പൂന്തോപ്പിൽ നിന്നും സ്വതന്ത്രനായിട്ടായിരുന്നു വിജയം. കൗൺസിലിൽ കോൺഗ്രസിനൊപ്പമായിരുന്നു മെഹൂബിന്റെ കസേര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |