
ആലുവ: ആലുവ നഗരത്തിന് സമീപം പട്ടേരിപ്പുറത്ത് വീണ്ടും മോഷണം. പുളിഞ്ചോട് മൈത്രി പ്രസ് ഉടമ പട്ടേരിപ്പുറം ടൗൺ ലിമിറ്റ് റോഡിൽ കുളത്തേരി സനിൽകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷണം പോയത്. പുലർച്ചെ നാല് മണിയോടെ രണ്ടുപേർ നടന്ന് വരുന്നതിന്റെയും സ്കൂട്ടറുമായി പോകുന്നതിന്റെയും സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. കെ.എൽ 41 ക്യു 4118 നമ്പറിലുള്ള ഹോണ്ട ഗ്രാസിയ സ്കൂട്ടറാണ് നഷ്ടമായത്. കഴിഞ്ഞയാഴ്ച് പട്ടേരിപ്പുറം ബംഗ്ളാവുംപറമ്പ് റോഡിൽ ചെറുവിളവീട്ടിൽ റെജിയുടെ ഓട്ടോറിക്ഷയുടെ ഡാഷ് പൊളിച്ച് 15000 രൂപ കവർന്നിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് രണ്ടാമത്തെ കവർച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |