ആലപ്പുഴ: ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം എ.ഡി.എം ആശ സി.എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ലഹരി ഉപയോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും പൊലീസ്, എക്സൈസ്, കോസ്റ്റൽ പൊലീസ്, റെയിൽവേ പൊലീസ് എന്നിവയുടെ സംയുക്ത പരിശോധന ശക്തമാക്കാൻ കമ്മിറ്റി നിർദേശിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഡി.ജെ പാർട്ടികളിൽ പൊലീസ് നിരീക്ഷണം ഉറപ്പുവരുത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ, ട്രെയിനുകൾ എന്നിവ പരിശോധിക്കും.
ആലപ്പുഴ ഡിവിഷനിൽ കഴിഞ്ഞ ജനകീയ യോഗത്തിന് ശേഷം 345 എൻ.ഡി.പി.എസ് കേസുകൾ കണ്ടെത്തി. 329 പ്രതികളെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 79.682 കിലോ കഞ്ചാവ്, 1090.079 ഗ്രാം ഹാഷിഷ് ഓയിൽ, 190.401 ഗ്രാം ഹാഷിഷ്, 225.672 ഗ്രാം എംഡിഎംഎ , 9 കഞ്ചാവ് ചെടി, 18.148 ഗ്രാം മെറ്റഫിറ്റമിൻ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |