കോലഞ്ചേരി: യാക്കോബായ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലമലങ്കര സുവിശേഷയോഗം 26ന് പുത്തൻകുരിശിൽ തുടങ്ങും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും. സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത മുഖ്യസന്ദേശം നൽകും. ഉയരത്തിലുള്ളതുതന്നെ ചിന്തിക്കുവിൻ" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
തുടർന്നുള്ള ദിവസങ്ങളിൽ സഖറിയാസ് മോർ പീലക്‌സിനോസ്, മാത്യൂസ് മോർ അന്തീമോസ്, മാത്യൂസ് മോർ അപ്രം, ഗീവർഗീസ് മോർ കുറിലോസ്, മാത്യൂസ് മോർ ഈവാനിയോസ്, ഐസക് മോർ ഒസ്താത്തിയോസ് തുടങ്ങിയ മെത്രാപ്പൊലീത്തമാരും, ഫാ. തോമസ് വടക്കൻ, ഫാ. ദാനിയേൽ പൂവണ്ണത്തിൽ, ഫാ. സന്തോഷ് കെ.സി, ഫാ. ടിജ വർഗീസ് പൊൻപള്ളി, ജോർജ് മാന്തോട്ടം കോർഎപ്പിസ്കോപ്പ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും.
28ന് മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്ക കർദ്ദിനാൾ ആബൂൻ മോർ ബസേലിയോസ് ക്ലീമീസ് ബാവയ്ക്ക് "ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് എക്സലൻസ് അവാർഡ് 2025" നൽകും.
സുവിശേഷയോഗം നടക്കുന്ന പുത്തൻകുരിശിനെ "ഫെസ്റ്റിവൽ ഏരിയ"യായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പന്തലിന്റെ നിർമ്മാണം പൂർത്തിയായെന്നും ഭാരവാഹികളായ ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത, ജോർജ്ജ് മാന്തോട്ടം കോർഎപ്പിസ്കോപ്പ, മോൻസി വാവച്ചൻ, തോമസ് കന്നടിയിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |