SignIn
Kerala Kaumudi Online
Saturday, 27 April 2024 9.37 AM IST

കടലടക്കാൻ കിഫ്ബി കനിയണം

tetra

# സഹായം കാത്ത് നാല് പദ്ധതികൾ

ആലപ്പുഴ: കടലാക്രമണവും കടലേറ്റവും രൂക്ഷമായ തീരപ്രദേശം ടെട്രാ പോഡ് പുലിമുട്ട് നിർമ്മാണത്തിന് കിഫ്ബിയുടെ സഹായത്തിനായി കാത്തിരിക്കുന്നു. നാല് പദ്ധതികൾക്കായി 88.11 കോടി രൂപയാണ് അനുവദിക്കേണ്ടത്.

ഹരിപ്പാട്, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഉൾപ്പെട്ട നല്ലാണിക്കൽ, ഒറ്റമശേരി, കാട്ടൂർ, കാക്കാഴം മാധവൻമുക്ക് എന്നിവിടങ്ങളിൽ അഞ്ച് കിലോമീറ്ററോളം ദൈർഘ്യം വരുന്ന 30 പുലിമുട്ടുകളുടെ നിർമ്മാണത്തിനാണ് പദ്ധതി സമർപ്പിച്ചിട്ടുള്ളത്. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാമ്പത്തിക സഹായത്തിന് കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചിട്ട് രണ്ടുമാസം പിന്നിടുന്നു.

നിലവിൽ കിഫ്ബിയുടെ സഹായത്തോടെ ഓമനപ്പുഴ, പുന്നപ്ര, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരപ്രദേശങ്ങളിൽ 13.30 കിലോമീറ്റർ നീളത്തിൽ 114 ആധുനിക പുലിമുട്ട് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അഞ്ച് പദ്ധതികൾക്കായി 177.78 കോടി രൂപയാണ് കിഫ്ബിയിൽ അനുവദിച്ചത്. അനുമതി ലഭിച്ചാൽ വൈകാതെ ജില്ലയിലെ മറ്റ് പദ്ധതികൾ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങൾ

ആലപ്പുഴ മണ്ഡലം: ഒറ്റമശേരി

പുലിമുട്ട്: 7

നീളം: 7 കിലോമീറ്റർ

തുക: 16.27 കോടി

അമ്പലപ്പുഴ മണ്ഡലം: കാക്കാഴം മാധവൻമുക്ക്

പുലിമുട്ട്: 11

നീളം: 2.20 കിലോമീറ്റർ

തുക: 43.02കോടി

ഹരിപ്പാട് മണ്ഡലം: നല്ലാണിക്കൽ

പുലിമുട്ട്: 3

നീളം: 500 മീറ്റർ

തുക: 9.55 കോടി

ആലപ്പുഴ മണ്ഡലം: കാട്ടൂർ പൊള്ളേത്തൈ

പുലിമുട്ട്: 9

നീളം: 1.2 കിലോമീറ്റർ

തുക: 19.27

"

നിലവിൽ ഹരിപ്പാട്, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലെ ടെട്രാപോഡുകളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. പുതിയ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തിനായി സമർപ്പിച്ചു.

കെ.പി. ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ,

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.