SignIn
Kerala Kaumudi Online
Friday, 26 April 2024 1.02 PM IST

കെ.ആർ. ഗൗരിഅമ്മയെ കുടുംബക്കാരിയായി പരിമിതപ്പെടുത്തരുത്: ജെ.വൈ.എസ്

gouriamma

അമ്പലപ്പുഴ: ഗൗരിഅമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ രണ്ടുകോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയ സർക്കാർ നടപടി സ്വാഗതാർഹമാണെങ്കിലും ചർച്ചകളിൽ ഗൗരിഅമ്മയെ കുടുംബക്കാരിയായി പരിമിതപ്പെടുത്തുന്നതിൽ ജെ.വൈ.എസ് സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി. ഉചിതമായ സ്മാരകം നിർമ്മിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പരിഗണന നൽകാനും കഴിയുന്ന നിലയിലാവണം സ്മാരകം ഉയരേണ്ടത്. പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ ചേർന്ന യോഗം ജെ.എസ്.എസ് ജനറൽ സെക്രട്ടറി എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി. താമരാക്ഷൻ, അഡ്വ. സഞ്ജീവ് സോമരാജൻ, ആർ. പൊന്നപ്പൻ, കാട്ടുകുളം സലിം, ബാലരാമപുരം സുരേന്ദ്രൻ, പി.സി. ജയൻ, അഡ്വ. സുനിത വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ജെ.വൈ.എസ് സംസ്ഥാന ഭാരവാഹികളായി തോമസ് കൊറശേരി ചെയർമാനും റെജി റാഫേൽ കൺവീനറായും 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.