ആലപ്പുഴ: മണ്ണെണ്ണയുടെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനയാനങ്ങൾക്കായി ചാർജുചെയ്ത് ഉപയോഗിക്കാവുന്ന ഇലക്ട്രിക് ഔട്ട്ബോർഡ് എൻജിനുകൾ വികസിപ്പിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. പത്ത് വർഷത്തിനുമേൽ പഴക്കമുള്ള മണ്ണെണ്ണ എൻജിനുകൾ മാറ്റി പുതിയവ വാങ്ങുന്നതിന് സർക്കാർ ധനസഹായം നൽകുകയോ പഴയ എൻജിനുകൾക്ക് പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. സ്റ്റീഫൻ.എം പുന്നയ്ക്കൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡെന്നി ആന്റണി, സെക്രട്ടറിമാരായ ക്ലീറ്റസ് വെളിയിൽ, ടി.സി. പീറ്റർ, ട്രഷറർ തോമസ് കൂട്ടുങ്കൽ, ഫാ. ജോർജ് കിഴക്കേവീട്ടിൽ, രാജു പനയ്ക്കൽ, ജോയി പണിക്കവീട്ടിൽ, കെ.എം. ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |