ആലപ്പുഴ : കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാകുന്നത് ആലപ്പുഴയുടെ വികസനമുന്നേറ്റത്തിന് സഹായകമാകുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. സൗന്ദര്യത്തിനും സൗകര്യങ്ങൾക്കും ഉപരിയായി നാടിന്റെ ശുചിത്വത്തെ ആശ്രയിച്ചാണ് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ലോക ടൂറിസം ദിന ഡെസ്റ്റിനേഷൻ ക്ലീനിംഗ് ഡ്രൈവ് ആലപ്പുഴ ഫിനിഷിംഗ് പോയിന്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണപിള്ള, ഹൗസ് ബോട്ട്, ശിക്കാര വള്ള സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |