മുഹമ്മ : പുന്നപ്ര വയലാർ സമരസേനാനിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി.കെ.കരുണാകരന്റെ
നാലാം ചരമവാർഷികം മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെയും സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു .കെ.പ്രസാദ് അദ്ധ്യക്ഷനായി. ജി.വേണുഗോപാൽ, സി.കെ.സുരേന്ദ്രൻ, പി.രഘുനാഥ്, എസ്.രാധാകൃഷ്ണൻ, ജെ.ജയലാൽ, കെ.ഡി.അനിൽകുമാർ, ടി.ഷാജി, ഡി.ഷാജി, സ്വപ്ന ഷാബു, കെ.സലിമോൻ, കെ.കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |