പെരുമ്പാവൂർ: 36 കുപ്പി ഹെറോയിനുമായി അസാം നൗഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്ലാമി(25)നെ പെരുമ്പാവൂർ പൊലീസ് പിടികൂടി. പെരുമ്പാവൂർ മാർക്കറ്റ് ഭാഗത്ത് നിന്നാണ് വിൽപ്പനയ്ക്കിടെ ഇയാളെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികൾക്കിടയിൽ.ഒരു കുപ്പിക്ക് ആയിരം രൂപ നിരക്കിൽ ആണ് വിൽപ്പന നടത്തി വന്നിരുന്നത്. 9000 രൂപയോളം ഇയാളിൽ നിന്ന് കണ്ടെടുത്തു. നേരത്തെ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി മോഹിത് രാവത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് ,സീനിയർ സി.പി.ഒമാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |